'മിന്നാഗം ' എന്ന പേരിൽ 24x7 കസ്റ്റമർ കെയർ സെന്റർ തമിഴ്‌നാട്ടിൽ ആരംഭിച്ചു

A 24x7 customer care center called 'Minnagam' has been launched in Tamil Nadu
ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ "മിന്നാഗം" എന്ന പേരിൽ 24x7 കസ്റ്റമർ കെയർ സെന്റർ തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കോർപറേഷൻ (ടാൻജഡ് കോ) ന്ടെ ആസ്ഥാനമായ ചെന്നൈയിലാണ് ഇത് ആരംഭിച്ചത്. 24 x 7 ഹെല്പ് ലൈൻ നമ്പറായ - 9498794987 ൽ വിളിച്ച് പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ, പുതിയ വൈദ്യുതി കണക്ഷനുകൾ, ബില്ലിംഗ് പ്രശ്നങ്ങൾ, പഴയ വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കൽ, വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ് ഈ പുതിയ ഹെല്പ് ലൈൻ നമ്പർ വഴി.

ഈ സർവീസ് കോൾ സെന്റർ പ്രവർത്തിക്കുന്നത് മൂന്ന് ഷിഫ്റ്റുകളിലായി 195 ടെലിഫോൺ ഓപ്പറേറ്റർമാരും ഓരോ ഷിഫ്റ്റിലും 65 ഓപ്പറേറ്റർമാർ കോളുകൾ കൈകാര്യം ചെയ്യുമെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
'മിന്നാഗം ' എന്ന പേരിൽ 24x7 കസ്റ്റമർ കെയർ സെന്റർ തമിഴ്‌നാട്ടിൽ ആരംഭിച്ചു 'മിന്നാഗം ' എന്ന പേരിൽ 24x7 കസ്റ്റമർ കെയർ സെന്റർ തമിഴ്‌നാട്ടിൽ ആരംഭിച്ചു Reviewed by Santhosh Nair on June 26, 2021 Rating: 5

No comments:

Powered by Blogger.