കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ പെൺമക്കൾക്ക് ധനസഹായം

Financial assistance to the daughters of NRI who died of Covid infection
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന "പ്രവാസി തണൽ പദ്ധതി" നിലവിൽ വന്നു.

25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org യിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ ജൂൺ 23 മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ പെൺമക്കൾക്ക് ധനസഹായം കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ പെൺമക്കൾക്ക് ധനസഹായം Reviewed by Santhosh Nair on June 25, 2021 Rating: 5

No comments:

Powered by Blogger.