2022 ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ കമ്മീഷൻ ചെയ്യാൻ പോകുന്നു.

2022 India's first indigenous aircraft carrier to be commissioned
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ (ഐ‌എസി-1) 2022-ഓടെ കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

കമ്മീഷൻ ചെയ്‌തുകഴിഞ്ഞാൽ, ഇന്ത്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് ക്യാരിയറിന്ടെ സ്മരണയ്ക്കായി കാരിയറിനെ ഐ‌.എൻ‌.എസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യും.

കേരളത്തിലെ കൊച്ചിയിലെ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ (സി‌.എസ്‌.എൽ) പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പിലാണ്‌ ഐ‌എസി-1 ക്യാരിയർ നിർമ്മിക്കുന്നത്.

നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സ്റ്റീൽ, പ്രധാന ആയുധങ്ങൾ, സെൻസറുകൾ എന്നിവയുടെ 75 ശതമാനവും തദ്ദേശീയമായി രൂപകല്പന ചെയ്തവയാണ്. നാവികസേനയിൽ നൽകുന്നതിന് മുമ്പ് ഐ‌എസി-1 നിരവധി സമുദ്ര പരീക്ഷണങ്ങൾക്ക് വിധേയമാക്കും.

262 മീറ്റർ (860 അടി) നീളവും 62 മീറ്റർ (203 അടി) വീതിയുമുള്ള വിക്രാന്തിന് 40,000 മെട്രിക് ടൺ ഭാരവും ഉണ്ട്.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ

എയർ ക്രാഫ്റ്റ് ക്യാരിയർ പദ്ധതിക്ക് അംഗീകാരം ലഭിച്ചത് - 2002
നിർമ്മാണക്കരാർ ആദ്യ ഘട്ടം ഒപ്പിടുന്നത് - 2007
ഡ്രൈ ഡോക്കിൽ നിന്ന് കപ്പൽ നീറ്റിലിറക്കിയത് - 2013
ബേസിൻ ട്രയൽ പൂർത്തിയാക്കിയത് - നവംബർ 2020
2022 ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ കമ്മീഷൻ ചെയ്യാൻ പോകുന്നു. 2022 ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ കമ്മീഷൻ ചെയ്യാൻ പോകുന്നു. Reviewed by Santhosh Nair on June 30, 2021 Rating: 5

No comments:

Powered by Blogger.