ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കെ.എസ്.ഇ.ബി. ഒന്നാമത്

KSEB is First in Ease of Doing Business
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ നടത്തിയ സർവേയിൽ സർക്കാർ സ്ഥാപനമായ കെ.എസ്.ഇ.ബി. ഒന്നാമതെത്തി.

. 100ൽ 85 മാർക്ക് നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സർവേയുടെ ഭാഗമായി കെഎസ്ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞാണ് പ്രകടനം വിലയിരുത്തിയത്. നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.

ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് അനായാസം സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സഹായം ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി, സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി നേരം നിശ്ചയിക്കാൻ ഇ സമയം, ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ്ങിന് അനുവദിക്കുന്ന സെൽഫ് മീറ്റർ റീഡിങ്, കണക്ഷൻ നടപടി ലഘൂകരിക്കൽ ഉൾപ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കെ.എസ്.ഇ.ബി. ഒന്നാമത് ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കെ.എസ്.ഇ.ബി. ഒന്നാമത് Reviewed by Santhosh Nair on June 25, 2021 Rating: 5

No comments:

Powered by Blogger.