ലാൻഡ് ഫോർ ലൈഫ് പുരസ്‌കാരം ശ്യാം സുന്ദർ ജ്യാനിക്ക്

Land for Life Award goes to Shyam Sunder Janik
2021 ജൂണിൽ ഐക്യരാഷ്ട്ര സഭയുടെ ലാൻഡ് ഫോർ ലൈഫ് പുരസ്‌കാരം രാജസ്ഥാൻ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ ശ്യാം സുന്ദർ ജ്യാനിയ്ക്ക് ലഭിച്ചു. അദ്ദേഹത്തിന്ടെ "ഫാമിലിയൽ ഫോറസ്ട്രി". എന്ന പരിസ്ഥിതി സംരക്ഷണ ആശയത്തിനാണ് അവാർഡ് ലഭിച്ചത്.

മരുഭൂമിയെയും വരൾച്ചയെയും നേരിടാനുള്ള ലോക ദിനമായ 2021 ജൂൺ 17 ലാണ് വിജയിയെ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്ടെ ആശയമായ "ഫാമിലി ഫോറസ്ട്രി" എന്നാൽ കുടുംബത്തിൽ വൃക്ഷത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം കൈമാറുന്നതിലൂടെ ഒരു വൃക്ഷം കുടുംബബോധത്തിന്റെ ഭാഗമായി മാറുന്നു എന്നതാണ്.

ഓരോ രണ്ട് വർഷത്തിലും, ഐക്യരാഷ്ട്ര സഭ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ (യുഎൻ‌സി‌സി‌ഡി) ലാൻഡ് ഫോർ ലൈഫ് അവാർഡ് സംഘടിപ്പിക്കുന്നു. ഭൂമിയെ സന്തുലിതമാക്കാനുള്ള ശ്രമങ്ങളിലെ മികവും പുതുമയും അവാർഡ് അംഗീകരിക്കുന്നു.
ലാൻഡ് ഫോർ ലൈഫ് പുരസ്‌കാരം ശ്യാം സുന്ദർ ജ്യാനിക്ക് ലാൻഡ് ഫോർ ലൈഫ് പുരസ്‌കാരം ശ്യാം സുന്ദർ ജ്യാനിക്ക് Reviewed by Santhosh Nair on June 24, 2021 Rating: 5

No comments:

Powered by Blogger.