വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം

സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019 - 20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് വനിതാ വികസന കോർപറേഷൻ അർഹമായി. തുടർച്ചയായ നാലാം വർഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി വനിതാ വികസന കോർപറേഷനെ തിരഞ്ഞെടുക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതു വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ, വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിൽ വലിയ പുരോഗതി കൈവരിക്കുന്നതിന് കോർപറേഷന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലെയും വനിതകളുടെ പ്രശ്നങ്ങൾ ഒരു പോലെ അഭിസംബോധന ചെയ്യുന്നതിന് വനിതാ വികസന കോർപറേഷന് കഴിഞ്ഞു. 35 കോടി രൂപയായിരുന്ന ശരാശരി വായ്പ വിതരണം 100 കോടി രൂപയിലേറെയായി ഉയർത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.
വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം Reviewed by Santhosh Nair on June 26, 2021 Rating: 5

No comments:

Powered by Blogger.