ബീഹാറിൽ യുവതി യുവാക്കൾക്കായി പുതിയ ക്ഷേമപദ്ധതികൾ

New welfare schemes for women and youth in Bihar
2021 ജൂണിൽ ബീഹാർ സംസ്ഥാനം യുവതി യുവാക്കൾക്കായി മുഖ്യമന്ത്രി മഹിളാ ഉദ്യമി യോജന , മുഖ്യമന്ത്രി യുവ ഉദ്യമി യോജന എന്നീ രണ്ടു പദ്ധതികൾ ആരംഭിച്ചു.

സംസ്ഥാനത്തെ യുവാക്കൾക്കും യുവതികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ പ്രധാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി മഹിളാ ഉദ്യമി യോജന , മുഖ്യമന്ത്രി യുവ ഉദ്യമി യോജന എന്നീ രണ്ട് പദ്ധതികൾ ആരംഭിച്ചത്.

സംസ്ഥാനത്ത് ഒരു പുതിയ ബിസിനസ്സ് അല്ലെങ്കിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ബിഹാർ സർക്കാർ തൊഴിലില്ലാത്ത സ്ത്രീകൾക്കും യുവാക്കൾക്കും 10 ലക്ഷം രൂപ വീതം നൽകും. 10 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ സബ്‌സിഡിയും ബാക്കി അഞ്ച് ലക്ഷം രൂപ വായ്പയുമാണ്.രണ്ട് പദ്ധതികളും തമ്മിലുള്ള വ്യത്യാസം യുവാക്കൾ 5 ലക്ഷം രൂപ വായ്പ തുകയ്ക്ക് നൽകേണ്ടത് 1% പലിശയും, സ്ത്രീകൾ പലിശ നൽകേണ്ടതുമില്ല എന്നതാണ്.

തൊഴിലില്ലാത്ത യുവാക്കൾക്കും ഉയർന്ന ജാതിക്കാർക്കും പിന്നോക്ക ജാതിക്കാർക്കും വേണ്ടിയുള്ള പുതിയ പദ്ധതികൾ നിലവിലുള്ള മുഖ്യമന്ത്രി എസ്‌സി / എസ്ടി / ഇബിസി ഉദ്യാമി യോജനയുടെ സമാനമായ മാതൃകയിൽ നടപ്പാക്കും.
ബീഹാറിൽ യുവതി യുവാക്കൾക്കായി പുതിയ ക്ഷേമപദ്ധതികൾ ബീഹാറിൽ യുവതി യുവാക്കൾക്കായി  പുതിയ ക്ഷേമപദ്ധതികൾ Reviewed by Santhosh Nair on June 24, 2021 Rating: 5

No comments:

Powered by Blogger.