കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

Poet and lyricist Poovachal Khader has passed away
ആര്‍ദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു.

2021 ജൂൺ 21-ആം തീയതി രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ശരറാന്തല്‍ തിരിതാണു(കായലും കയറും) ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയില്‍( ഉത്സവം) ഏതൊജന്മകല്‍പ്പനയില്‍(പാളങ്ങള്‍) അനുരാഗിണി (ഒരു കുടക്കീഴില്‍) നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവന്‍) മൗനമേ നിറയും. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലികചലിപ്പിച്ചു.മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്. കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്കും ധാരാളം ആസ്വാദകരുണ്ടായി.

പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളുംപ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു Reviewed by Santhosh Nair on June 24, 2021 Rating: 5

No comments:

Powered by Blogger.