ഇ-ഗവേണൻസ് ദേശീയ അവാർഡ് ചുരുക്കപ്പട്ടികയിൽ 'സേഫ് കൊല്ലം'

'Safe Kollam' shortlisted for e-Governance National Awards
2021-ൽ ഇ-ഗവേണൻസിനുള്ള ദേശീയ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള ഒരു പദ്ധതിയാണ് "സേഫ് കൊല്ലം". സുസ്ഥിര വികസനം ലക്ഷ്യമാക്കി രൂപം നൽകുന്ന നവീന പദ്ധതികൾക്ക് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസസ് വകുപ്പ് നൽകുന്ന അവാർഡാണിത്. ദേശീയ തലത്തിൽ സേഫ് കൊല്ലം ഉൾപ്പെടെ ഏഴു പദ്ധതികളാണ് ചുരുക്കപട്ടികയിൽ ഇടം നേടിയത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പദ്ധതിയും സേഫ് കൊല്ലമാണ്. കളക്ടർ ബി.അബ്ദുൽ നാസറാണ് അവാർഡ് നിർണയ സമിതിക്ക് മുന്നിൽ സേഫ് കൊല്ലം പദ്ധതി അവതരിപ്പിച്ചത്.
ഇ-ഗവേണൻസ് ദേശീയ അവാർഡ് ചുരുക്കപ്പട്ടികയിൽ 'സേഫ് കൊല്ലം' ഇ-ഗവേണൻസ് ദേശീയ അവാർഡ് ചുരുക്കപ്പട്ടികയിൽ 'സേഫ് കൊല്ലം' Reviewed by Santhosh Nair on June 24, 2021 Rating: 5

No comments:

Powered by Blogger.