കേണൽ ബൽദേവ് കെ.വാസുദേവൻ അന്തരിച്ചു

Colonel Baldev K. Vasudevan passed away
കാർഗിൽ യുദ്ധ പോരാളിയും രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ബോംബ് ഡിസ്പോസൽ കമാണ്ടറുമായിരുന്ന കേണൽ ബൽദേവ് കെ.വാസുദേവൻ അന്തരിച്ചു. 1999 -ലെ കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ ഷെൽ ആക്രമണത്തിൽ പരുക്കേറ്റിട്ടും ധീരമായി പോരാടിയ സൈനികനാണ് ബൽദേവ്. രാഷ്ട്രപതിയുടെ സുരക്ഷാ സേനയിൽ പ്രവർത്തിക്കുന്നതിനിടെയാണ് യുദ്ധത്തിൽ പങ്കാളിയാവുന്നത്. പിന്നീട് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലേക്ക് എത്തിയ അദ്ദേഹം ഒരു വർഷം മുൻപാണ് വിരമിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലൂടെ 2500 കി.മീ. സൈക്കിൾ പര്യടനം നടത്തിയും ശ്രദ്ധേയനായിരുന്നു.
കേണൽ ബൽദേവ് കെ.വാസുദേവൻ അന്തരിച്ചു കേണൽ ബൽദേവ് കെ.വാസുദേവൻ അന്തരിച്ചു Reviewed by Suchitra Nair on July 07, 2021 Rating: 5

No comments:

Powered by Blogger.