ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

Former Himachal Chief Minister Veerabhadra Singh passes away
ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വീരഭദ്ര സിംഗ് അന്തരിച്ചു. റാംപൂർ ആസ്ഥാനമായുള്ള ബുഷാഹർ രാജകുടുംബാംഗമായ വീരഭദ്ര സിംഗ് അരനൂറ്റാണ്ടോളം കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലും ഹിമാചൽ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്നു.

1962-ൽ 28-ആം വയസ്സിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ തുടർച്ചയായി അധികാര- നേതൃ സ്ഥാനങ്ങളിലുണ്ടായിരുന്നു. 20 വർഷത്തോളം മുഖ്യമന്ത്രിയായും 5 വട്ടം എം.പി.യും 9 വട്ടം എം.എൽ.എ. യുമായി. ഹിമാചൽ കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. നിലവിൽ നിയമസഭാംഗമാണ്. കേന്ദ്രത്തിൽ ക്യാബിനറ്റ് സഹമന്ത്രി സ്ഥാനങ്ങളും വഹിച്ചു.
ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു Reviewed by Suchitra Nair on July 13, 2021 Rating: 5

No comments:

Powered by Blogger.