ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു

Hockey legend Keshav Dutt passes away
ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരങ്ങളിൽ ഒരാളായ കേശവ് ദത്ത് ഇനി ഓർമ.1948, 1952 ഒളിംപിക്സുകളിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു കേശവ് ദത്ത്. ഇന്ത്യൻ ഹോക്കിയിലെ സുവർണ്ണ തലമുറയിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. 1947-48 വർഷങ്ങളിൽ ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ വിദേശ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു സെന്റർ ഹാഫ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന കേശവ് ദത്ത്.

1925 ഡിസംബറിൽ ലാഹോറിൽ ജനിച്ച കേശവ് ദത്ത്, വിഭജനത്തിനു ശേഷം കൊൽക്കത്തയിലേക്ക് താമസം മാറി. 1951-1953, 1957-1958 വർഷങ്ങളിൽ മോഹൻ ബഗാൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്ന കേശവ് 6 തവണ ബഗാനെ ഹോക്കി ലീഗ് ചാമ്പ്യന്മാരാക്കി. 2019-ൽ മോഹൻ ബഗാൻ ക്ലബ് അവരുടെ പരമോന്നത ബഹുമതിയായ മോഹൻ ബഗാൻ രത്ന നൽകി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഫുട്ബോളിന് പുറത്തുനിന്നുളള ആദ്യ താരമാണ്.
ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു ഹോക്കി ഇതിഹാസം കേശവ് ദത്ത്  അന്തരിച്ചു Reviewed by Suchitra Nair on July 12, 2021 Rating: 5

No comments:

Powered by Blogger.