ഐ‌.എൻ‌.എസ് തബർ ഇറ്റാലിയൻ നാവികസേനയുമായി സൈനികാഭ്യാസം നടത്തുന്നു

INS Tabar conducts military exercises with the Italian Navy
ഇന്ത്യൻ നേവൽ ഷിപ്പ് (ഐ‌.എൻ‌.എസ്) തബർ അടുത്തിടെ ഇറ്റാലിയൻ നാവികസേനയുടെ ഫ്രണ്ട് ലൈൻ യുദ്ധക്കപ്പലിനൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുത്തു. ഐ‌.എൻ‌.എസ് തബർ ഇറ്റാലിയൻ നാവികസേനയിൽ ചേർന്ന് മെഡിറ്ററേനിയൻ പ്രദേശത്ത് വിന്യസിക്കുന്നതിന്റെ ഭാഗമായി ജൂലൈ 3 ന് നേപ്പിൾസ് തുറമുഖത്ത് പ്രവേശിച്ചു.

നേപ്പിൾസ് അതോറിറ്റി, പ്രാദേശിക ഇറ്റാലിയൻ നേവി ആസ്ഥാനം, കോസ്റ്റ് ഗാർഡ് ആസ്ഥാനം എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ മഹേഷ് മംഗിപുടി സന്ദർശിച്ചു. വായുവിലെ പ്രതിരോധ രീതികള്‍, ആശയവിനിമയം, പടക്കപ്പലുകള്‍ തമ്മിലുള്ള സാധനക്കൈമാറ്റം തുടങ്ങി രാത്രിയും പകലും നീണ്ടുനിന്ന നാവികാഭ്യാസങ്ങളാണ് നടന്നത്. കടല്‍മാര്‍ഗമുള്ള ശത്രുരാജ്യങ്ങളുടെ ആക്രമണം ചെറുക്കാന്‍ ഇന്ത്യയെയും ഇറ്റലിയെയും ഇത് ഒരുപോലെ സജ്ജരാക്കുമെന്ന് നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.


ഐ‌.എൻ‌.എസ് തബർ ഇറ്റാലിയൻ നാവികസേനയുമായി സൈനികാഭ്യാസം നടത്തുന്നു ഐ‌.എൻ‌.എസ് തബർ ഇറ്റാലിയൻ നാവികസേനയുമായി സൈനികാഭ്യാസം നടത്തുന്നു Reviewed by Suchitra Nair on July 22, 2021 Rating: 5

No comments:

Powered by Blogger.