യു.ജി.സി.അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്‌സുകളുമായി ജെയിൻ

Jain with UGC accredited online degree courses
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യു ജി സി അംഗീകൃത ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി) കോഴ്‌സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്,എൻ ഐ ആർ എഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യു ജി, പി ജി, ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കാൻ യു ജി സി ഈയിടെയാണ് അനുമതി നൽകിയത്. അണ്ടർ ഗ്രാജുവേറ്റിൽ രണ്ടും പി ജി യിൽ ഏഴ് വിഭാഗങ്ങളിലുമാണ് കോഴ്‌സുകൾ. ഡേറ്റ ആൻഡ് അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനാഷണൽ ഫിനാൻസ്, ഡിജിറ്റൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് തുടങ്ങി 72 വിഷയങ്ങളിൽ നിന്ന് ഐച്ഛിക വിഷയം തിരഞ്ഞെടുക്കാം. കോഴ്‌സുകളിൽ മിക്കവയ്ക്കും ആഗോള പ്രൊഫഷണൽ സംഘടനകളുടെ അംഗീകാരവും ഉണ്ട്. ഓൺലൈൻ കോഴ്‌സുകളുടെ സമയ ക്രമം യൂണിവേഴ്‌സിറ്റിയുടെ റെഗുലർ കോഴ്‌സുകളുടേതിന് സമാനമാണ്. കോഴ്സിന് ശേഷം ജോബ് പ്ലേസ്മെന്റ് സേവനം ജെയിൻ ഓൺലൈനിലും ലഭ്യമായിരിക്കും.
യു.ജി.സി.അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്‌സുകളുമായി ജെയിൻ യു.ജി.സി.അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്‌സുകളുമായി ജെയിൻ Reviewed by Suchitra Nair on July 07, 2021 Rating: 5

No comments:

Powered by Blogger.