ഒളിംപിക്‌സ് : മേരികോമും മൻപ്രീതും പതാകയേന്തും

Marykom and Manpreet will bear flag in tokyo
ടോക്കിയോ ഒളിംപിക്സ് ഉത്‌ഘാടന ചടങ്ങിൽ ബോക്സിങ്ങിൽ ലോക ചാമ്പ്യൻ എം.സി.മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തും. ജൂലൈ 23 നു നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്ക് പിന്നിലായിട്ടാകും 126 കായികതാരങ്ങളും 75 ഒഫിഷ്യലുകളും അടങ്ങുന്ന ഇന്ത്യൻ സംഘം അണിനിരക്കുക. ഓഗസ്റ്റ് 8 നു നടക്കുന്ന സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഉത്‌ഘാടനച്ചടങ്ങിനു പതാക വാഹകരായി 2 താരങ്ങളെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ തിരഞ്ഞെടുക്കുന്നത്. പുരുഷ- വനിതാ താരങ്ങളെ പതാകയേന്താൻ തിരഞ്ഞെടുക്കാമെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി അറിയിച്ചിരുന്നു. 2016-ലെ റിയോ ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയും, 2012 ലണ്ടനിൽ സുശീൽ കുമാറും, 2008 ബെയ്‌ജിങ്ങിൽ രാജ്യവർധൻ സിംഗ് റാത്തോഡും പതാക പിടിച്ചു.
ഒളിംപിക്‌സ് : മേരികോമും മൻപ്രീതും പതാകയേന്തും ഒളിംപിക്‌സ് : മേരികോമും മൻപ്രീതും പതാകയേന്തും Reviewed by Suchitra Nair on July 07, 2021 Rating: 5

No comments:

Powered by Blogger.