പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വീണ്ടും 50 രൂപയാക്കി

The platform ticket price has been increased to Rs 50 again
പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിൽ സ്ഥിരതയില്ലാതെ റെയിൽവേ 10 രൂപയിൽ നിന്ന് വീണ്ടും 50 രൂപയാക്കി ഉയർത്തി. 50 രൂപയാക്കി ഉയർത്തിയ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നിന് പഴയ നിരക്കായ 10 രൂപയായി പുനഃ സ്ഥാപിച്ചിരുന്നു. ടിക്കറ്റ് തുക മാറ്റുന്നതും മറ്റും ചെന്നൈയിൽ നിന്ന് റെയിൽവേയുടെ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനത്തിന്ടെ ഭാഗമായതിനാൽ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ ജീവനക്കാർക്ക് ഇത് സംബന്ധിച്ച് ഒന്നുമറിയില്ല.

കോവിഡ് പശ്ചാത്തലത്തിലാണ് പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ മെയ് 1 മുതൽ ജൂലൈ 31 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്.

മെയ് 1 മുതൽ ഇത് നടപ്പിലാക്കിയെങ്കിലും ഉയർന്ന നിരയ്ക്ക് ജൂൺ 30 ന് നിർത്തുകയും ജൂലൈ 1 മുതൽ പഴയ നിരക്കായ 10 രൂപ ഈടാക്കി തുടങ്ങിയിരുന്നു. എന്നാൽ 4 ദിവസത്തിന് ശേഷം വീണ്ടും ഉയർത്തിയ നിരക്കായ 50 ലേക്ക് മടങ്ങിയതിനു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല.
പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വീണ്ടും 50 രൂപയാക്കി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വീണ്ടും 50 രൂപയാക്കി Reviewed by Suchitra Nair on July 07, 2021 Rating: 5

No comments:

Powered by Blogger.