പ്രവീൺ സിൻഹയെ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമിച്ചു

Praveen Sinha has been appointed Special Director, CBI
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) സ്‌പെഷ്യൽ ഡയറക്ടറായി പ്രവീൺ സിൻഹയെ നിയമിക്കാൻ അപ്പോയിന്റ്മെൻറ്സ് കമ്മിറ്റി ഓഫ് ദി ക്യാബിനറ്റ് (എ.സി.സി) അംഗീകാരം നൽകി. ഡയറക്ടറിനു ശേഷം ഏജൻസിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ സ്ഥാനമാണ് സ്പെഷ്യൽ ഡയറക്ടർക്ക്.

കഴിഞ്ഞ മൂന്ന് വർഷം മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു, ഇതിനു മുൻപ് രാകേഷ് അസ്താനയായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത് . ഗുജറാത്ത് കേഡറിൽ നിന്നുള്ള 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സിൻഹ. ഇതിനുമുമ്പ് സി.ബി.ഐയിൽ അഡീഷണൽ ഡയറക്ടറായിരുന്നു ഇദ്ദേഹം.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആസ്ഥാനം: ന്യൂഡൽഹി
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത് : 1 ഏപ്രിൽ 1963
പ്രവീൺ സിൻഹയെ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമിച്ചു പ്രവീൺ സിൻഹയെ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറായി നിയമിച്ചു Reviewed by Suchitra Nair on July 04, 2021 Rating: 5

No comments:

Powered by Blogger.