പ്രസിഡന്റ് രാംനാഥ് കോവിന്ദ് എട്ട് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു

President Ramnath Kovind has appointed new governors for eight states
ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് എട്ട് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു. ഹരിയാന, കർണാടക, മധ്യപ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ് , മിസോറം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. നിലവിലെ ഗവർണർമാരിൽ ചിലരെ പുതിയ സംസ്ഥാനങ്ങളിലേക്ക് മാറ്റിയപ്പോൾ മറ്റുചിലതിൽ പുതിയ നിയമനങ്ങൾ നടത്തി.

പുതിയ ഗവർണർമാരുടെ പുതിയ പട്ടിക:

1. കർണാടക - തവർചന്ദ് ഗെലോട്ട്
2. മധ്യപ്രദേശ് - മംഗുഭായ് ചഗൻഭായ് പട്ടേൽ
3. മിസോറം - ഡോ. ഹരി ബാബു കമ്പമ്പതി
4. ഹിമാചൽ പ്രദേശ് - രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
5. ഗോവ - പി.എസ്. ശ്രീധരൻ പിള്ള
6. ത്രിപുര - സത്യദേവ് നാരായണ ആര്യ
7. ജാർഖണ്ഡ് - രമേശ് ബെയ്‌സ്
8. ഹരിയാന - ബന്ദരു ദത്താത്രയ
പ്രസിഡന്റ് രാംനാഥ് കോവിന്ദ് എട്ട് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു പ്രസിഡന്റ്  രാംനാഥ് കോവിന്ദ് എട്ട് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു Reviewed by Suchitra Nair on July 10, 2021 Rating: 5

No comments:

Powered by Blogger.