ഗുജറാത്തിന് പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

Bhupendra Patel is the new Chief Minister of Gujarat
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷമിപ്പുറം ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്.

ആരാണ് ഭൂപേന്ദ്ര പട്ടേൽ?

നിലവിലെ ഉത്തർ പ്രദേശ് ഗവർണറും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദി ബെൻ പട്ടേലിന്റെ അടുത്തയാളായ ഭൂപേന്ദ്ര പട്ടേൽ ഘട്ട് ലോഡിയ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസിലെ ശശികാന്ത് പട്ടേലിനെ അദ്ദേഹം തോൽപ്പിച്ചത്.

അഹമ്മദാബാദ് അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ അധ്യക്ഷനായും അംദവാദ് മുനിസിപ്പൽ കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി തലവനായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.

പാട്ടിദാർ സമുദായാംഗമായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നത് വഴി പട്ടേൽ വോട്ടുകൾ പെട്ടിയിലാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. മുഖ്യമന്ത്രി പദത്തിനായി തുടക്കത്തിൽ പരിഗണിക്കപ്പെട്ട പേരുകളിൽ എവിടെയും ഇല്ലാതിരുന്ന ഭൂപേന്ദ്ര പട്ടേൽ സർപ്രൈസ് എൻട്രിയായാണ് എത്തിയത്.
ഗുജറാത്തിന് പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന് പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ Reviewed by Santhosh Nair on September 12, 2021 Rating: 5

No comments:

Powered by Blogger.