ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും: സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രി

ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും: സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്

ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. നിലവില്‍ സംസ്ഥാനത്തെ ടെക്നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ചരണ്‍ജിത് സിംഗ് പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിതനാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദലിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തു. ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.
ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും: സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും: സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രി Reviewed by Santhosh Nair on September 19, 2021 Rating: 5

No comments:

Powered by Blogger.