മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം എമ്മ റഡുക്കാനു

Emma Raducanu Defeats Leylah Fernandez for the U.S. Open Title
മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി എമ്മ. ഫൈനലില്‍ കനേഡിയന്‍ താരം ലൈലാ ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് എമ്മയുടെ ചരിത്ര നേട്ടം.

ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യൻ. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് (6–4, 6–3) എമ്മയുടെ ചരിത്രനേട്ടം. ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനക്കാരിയായാണ് എമ്മ മത്സരത്തിനിറങ്ങിയത്. 73–ാം സ്ഥാനത്തായിരുന്നു ലെ‌യ്‌ല.

മൂന്നാം ചാംപ്യൻഷിപ് പോയിന്റിൽ എമ്മ സ്വപ്നനേട്ടത്തിൽ എത്തിപ്പിടിച്ചു. ടൂർണമെന്റിൽ ഒരു സെറ്റ് പോലും അടിയറ വയ്ക്കാതെയാണ് എമ്മയുടെ കിരീട ധാരണം. റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (18 വയസ്സ്) എമ്മ സ്വന്തമാക്കി. 2004ൽ വിംബിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുമ്പോൾ ഷറപ്പോവയ്ക്കു 17 വയസ്സായിരുന്നു.

റെക്കോർഡിൽ എമ്മ

1977ൽ വിർജീനിയ വെയ്ഡ് വിമ്പിൾഡൻ നേടിയശേഷം ഒരു ഗ്രാൻസ്‍ലാം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടിഷ് താരം.

യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം ചൂടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരം

2014ൽ സെറീന വില്യംസിനുശേഷം ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം നേടുന്ന ആദ്യ താരം.

സമ്മാനത്തുകയായി 25 ലക്ഷം ഡോളറാണ് എമ്മയ്ക്കു ലഭിക്കുക. ഏകദേശം 18.38 കോടി രൂപ. ഇതുവരെ എമ്മ സമ്പാദിച്ചതിനെക്കാളും പത്തിരട്ടി വരും ഈ സമ്മാനത്തുക.

അമ്മ ചൈന;അച്ഛന്‍ റുമാനിയ;ജനിച്ചത് കാനഡ;ജീവിക്കുന്നത് ബ്രിട്ടന്‍; കന്നിയങ്കത്തില്‍ യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ ആയി എമ്മ

രണ്ട് കൗമാര താരങ്ങളാണ് ഇത്തവണ യു എസ് ഓപ്പണ്‍ വനിത വിഭാഗത്തില്‍ ഏറ്റുമുട്ടിയത് എന്ന പ്രത്യേകത ഫൈനലിലുണ്ടായിരുന്നു

കാനഡയുടെ 19കാരിയായ താരം ലൈല ഫെര്‍ണാണ്ടസ് മൂന്നാം സീഡും കഴിഞ്ഞ സീസണ്‍ ടൂര്‍ണമെന്റ് ജേതാവുമായ യു എസ് താരം നയോമി ഒസാക്കയെ തകര്‍ത്ത് ശ്രദ്ധ നേടിയ താരമാണ്

യോഗ്യതാ മത്സരം കളിച്ച് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും എമ്മയുടെ പേരിലാണ്
മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം എമ്മ റഡുക്കാനു മരിയഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ  താരമെന്ന നേട്ടം എമ്മ റഡുക്കാനു Reviewed by Santhosh Nair on September 13, 2021 Rating: 5

No comments:

Powered by Blogger.