ഫ്രഞ്ച് ഫുട്ബാൾ താരം ജീൻ പിയറി ആഡംസ് അന്തരിച്

നാൽപ്പത് വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞ ഫ്രഞ്ച് ഫുട്ബാൾ താരം ജീൻ പിയറി ആഡംസ് അന്തരിച്ചു.

പരിക്കേറ്റതിനെ തടർന്നു നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവാണ് അദ്ദേഹം അബോധാവസ്ഥയിൽ ആയത്.പി.എസ്.ജി, നീസ് ടീമുകൾ വേണ്ടി കളിച്ച താരമാണ് അദ്ദേഹം.

1982 ൽ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നൽകിയ അനസ്തേഷ്യയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടായത്.തുടർന്ന് ഇത്രയും കാലം അബോധാവസ്ഥയിൽ ആയിരുന്നു. ഭാര്യ ബെർണാഡേറ്റാണ്‌ ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്.

സെന്റർ ബാക്ക് ആയിരുന്ന ആഡംസ് 1972-77 കാലത്ത് ഫ്രാൻസിന് വേണ്ടി 22 മത്സരം കളിച്ചിട്ടുണ്ട്. പി.എസ്.ജി.ക്കായി 41 മത്സരങ്ങളും,നീസിനായി 126 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

മത്സര പരീക്ഷയ്ക്കുള്ള പ്രധാന പോയിന്റുകൾ

ഫ്രാൻസിന്റെ തലസ്ഥാനം - പാരീസ്
ഭാഷ - ഫ്രഞ്ച്
കറൻസി - യൂറോ
പ്രസിഡന്റ് - ഇമ്മാനുവേൽ മാക്രോൺ
ഫ്രഞ്ച് ഫുട്ബാൾ താരം ജീൻ പിയറി ആഡംസ് അന്തരിച് ഫ്രഞ്ച് ഫുട്ബാൾ താരം ജീൻ പിയറി ആഡംസ് അന്തരിച് Reviewed by Santhosh Nair on September 10, 2021 Rating: 5

No comments:

Powered by Blogger.