ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നിസ്കാര ഹാൾ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ നിലവിൽ വരുന്നു

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നിസ്കാര ഹാൾ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ  നിലവിൽ വരുന്നു. 20 കോടിയില്‍പ്പരം രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാകുന്നതോടെ ചേരമാന്‍ ജുമാമസ്ജിദ് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റും.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിന്റെ പൗരാണിക പ്രൗഢി നിലനിർത്തി കൊണ്ടുള്ള പുനരുദ്ധാരണ പ്രവർത്തങ്ങൾക്ക് പദ്ധതിയൊരുങ്ങി.

1974 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പഴയ പള്ളിക്ക് ചുറ്റുമായി പുതിയ കോൺക്രീറ്റ് വിപുലീകരണ പ്രവർത്തനങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണികപ്രൗഢികളും നിലനിര്‍ത്തി പുനരുദ്ധരിക്കും.

ഇതോടൊപ്പം ഭൂഗര്‍ഭനിലകളോടുകൂടിയ നിസ്‌കാരഹാളിന്റെ പണിയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹല്ല് കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 6000 പേര്‍ക്കുവരെ ഒരേസമയം നിസ്‌കരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. 
ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നിസ്കാര ഹാൾ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ നിലവിൽ വരുന്നു ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നിസ്കാര ഹാൾ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ  നിലവിൽ വരുന്നു Reviewed by Santhosh Nair on September 13, 2021 Rating: 5

No comments:

Powered by Blogger.