ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേർഷ്യൽ പൈലറ്റ് - മൈത്രി പട്ടേൽ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേർഷ്യൽ പൈലറ്റ് എന്ന ഖ്യാതി സൂറത്തിന്ടെ അഭിമാനമായ കർഷകപുത്രി. 18 മാസം ദൈർഘ്യമുള്ള കോഴ്‌സ് 12 മാസം കൊണ്ട് പൂർത്തിയാക്കി മൈത്രി മിടുക്ക് തെളിയിച്ചു.

"സ്വപ്നങ്ങൾ നിങ്ങളുടെ ചിറകുകളാകട്ടെ, ഹൃദയം വഴികാട്ടിയും" ആ വാക്കുകൾ ജീവിത സൂക്തമാക്കുകയാണ് മൈത്രി പട്ടേൽ എന്ന പത്തൊൻപതുകാരി. അമേരിക്കയിലായിരുന്നു കൊമേർഷ്യൽ പൈലറ്റ് പരിശീലനം. സൂറത്തിലെ കാന്തി പട്ടേൽ എന്ന കർഷകന്റെ മകൾ, ചെറുപ്പം തൊട്ടേ പൈലറ്റ് ആവുകയെന്ന സ്വപ്നം മനസ്സിൽ താലോലിച്ചിരുന്നു. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ആയയായ അമ്മ രേഖയും മൈത്രിക്കൊപ്പം നിന്നു.

പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തിക ബാധ്യത തന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്. ഇന്ത്യയിൽ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ നമ്മുടെ ആകാശത്ത് മൈത്രി അമരത്തുള്ള വിമാനങ്ങൾ ചിറകു വിരിക്കും.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേർഷ്യൽ പൈലറ്റ് - മൈത്രി പട്ടേൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേർഷ്യൽ പൈലറ്റ് - മൈത്രി പട്ടേൽ Reviewed by Santhosh Nair on September 13, 2021 Rating: 5

No comments:

Powered by Blogger.