ചരിത്രം കുറിച്ച് മെദ്‌വെദേവ്, ആദ്യത്തെ ഗ്രാൻഡ് സ്ലാം കിരീടം

യു.എസ്.ഓപ്പൺ 2021 : ചരിത്രം കുറിച്ച് മെദ്‌വെദേവ്, ആദ്യത്തെ ഗ്രാൻഡ് സ്ലാം കിരീടം

യു.എസ്.ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റഷ്യയുടെ ഡാനിൽ മെദ്‌വെദേവിന് കിരീടം.

മത്സരത്തിൽ ആധിപത്യം പുലർത്തിയ രണ്ടാം സീഡായ റഷ്യൻ താരം ഒരു സെറ്റ് പോലും വിട്ട് നൽകാതെയാണ് ജോക്കോവിച്ചിനെ തോൽപ്പിച്ചത്. സ്കോർ: 6-4, 6-4, 6-4.

മെദ്‌വെദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണ് ഇത്. നേരത്തെ 2019 ൽ യു.എസ്. ഓപ്പൺ ഫൈനലിൽ ഇറങ്ങിയിരുന്നെങ്കിലും കനത്ത പോരാട്ടത്തിനൊടുവിൽ റാഫേൽ നദാലിനോട് തോൽവി വഴങ്ങിയിരുന്നു.

കാനേഡിയൻ താരം ഫെലിക്സ് ഓഗറിനെ തോൽപ്പിച്ചായിരുന്നു മെദ്‌വെദേവ് ഫൈനലിൽ എത്തിയത്. 6-4, 7-5, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഷ്യൻ താരത്തിന്റെ വിജയം. 2005-നു ശേഷം ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ റഷ്യൻ താരമായി മെദ്‌വെദേവ്‌. 

ചരിത്രം കുറിച്ച് മെദ്‌വെദേവ്, ആദ്യത്തെ ഗ്രാൻഡ് സ്ലാം കിരീടം ചരിത്രം കുറിച്ച് മെദ്‌വെദേവ്, ആദ്യത്തെ ഗ്രാൻഡ് സ്ലാം കിരീടം Reviewed by Santhosh Nair on September 14, 2021 Rating: 5

No comments:

Powered by Blogger.