ആരോഗ്യ ആനുകൂല്യങ്ങൾക്ക് അലിബാഗ് വെളുത്ത ഉള്ളിക്ക് GI ടാഗ് ലഭിച്ചു.

Alibag white onion received GI tag for health benefits

ആരോഗ്യ ആനുകൂല്യങ്ങൾക്ക് അലിബാഗ് വെളുത്ത ഉള്ളിക്ക് GI ടാഗ് ലഭിച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലെ പ്രശസ്തമായ വെളുത്ത ഉള്ളിക്ക്  അതുല്യമായ മധുരം , കണ്ണുനീരില്ലാത്ത ഘടകം, ഔഷധഗുണങ്ങൾ എന്നിവയ്ക്ക് ലോകമെമ്പാടും അംഗീകാരം നൽകി  ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചു. 

അലിബാഗ് താലൂക്കിലെ മണ്ണിൽ സൾഫറിന്റെ അംശം കുറവാണ്. എൻ‌എ‌ബി‌എൽ അംഗീകൃത ലാബ് ടെസ്റ്റ് റിപ്പോർട്ടിൽ കുറഞ്ഞ തീവ്രത, മധുര രുചി, 'കണ്ണുനീരില്ലാത്ത ' ഘടകം, കുറഞ്ഞ പൈറൂവിക് ആസിഡ്, ഉയർന്ന പ്രോട്ടീൻ, കൊഴുപ്പും  ഫൈബറും  തുടങ്ങിയവ പരാമർശിക്കുന്നു.

ഇവിടുത്തെ കൃഷി വകുപ്പും കൊങ്കൺ കാർഷിക സർവകലാശാലയും സംയുക്തമായി 2019 ജനുവരി 15 -ന് ജിഐ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വർഷം സെപ്റ്റംബർ 29 -ന്, പേറ്റന്റ് രജിസ്ട്രാറുടെ മുംബൈ ഓഫീസിൽ ഈ നിർദ്ദേശം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി, അലിബാഗ് വെള്ള ഉള്ളിയ്ക്ക്  ജി.ഐ.ടാഗ് നൽകാൻ തീരുമാനിച്ചു. 

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ
മഹാരാഷ്ട്ര ഗവർണർ: ഭഗത് സിംഗ് കോശ്യാരി
മഹാരാഷ്ട്രയുടെ തലസ്ഥാനം: മുംബൈ
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി: ഉദ്ധവ് താക്കറെ.
ജി.ഐ. ടാഗ് ലഭിച്ച ആദ്യ ഇന്ത്യൻ ഉൽപ്പന്നം ഏതാണ്? - .ഡാർജിലിംഗ് ടീ
ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ.) ടാഗ് നൽകുന്നത് - ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ആക്ട്, 1999 (രജിസ്ട്രേഷനും സംരക്ഷണവും)
ജിഐ ടാഗിന്റെ സമയ പരിധി - 10 വർഷം
ജി.ഐ. ടാഗ് നകുന്നത് - ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രി
ആരോഗ്യ ആനുകൂല്യങ്ങൾക്ക് അലിബാഗ് വെളുത്ത ഉള്ളിക്ക് GI ടാഗ് ലഭിച്ചു.  ആരോഗ്യ ആനുകൂല്യങ്ങൾക്ക് അലിബാഗ് വെളുത്ത ഉള്ളിക്ക് GI ടാഗ് ലഭിച്ചു. Reviewed by Santhosh Nair on October 07, 2021 Rating: 5

No comments:

Powered by Blogger.