പാകിസ്താനിൽ സൈനിക മേധാവി മാറുന്നു, മുൻ ഐ.എസ്.ഐ തലവൻ സൈനിക മേധാവി സ്ഥാനത്തേക്ക്

പാകിസ്താനിൽ സൈനിക മേധാവി സ്ഥാനത്തേക്ക് മുൻ ഐ.എസ്.ഐ തലവനെത്തുന്നുമെന്ന് സൂചന. ഫായിസ് ഹമീദ് പാക് കരസേനയുടെ മേധാവിയായി മാറുമെന്ന സൂചനകളാണ് വരുന്നത്.

പാക് ചാര സംഘടനയുടെ മേധാവിയായിരുന്ന ഫായിസിനെ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും നിർണ്ണായകമായ പെഷാവർ കോറിന്റെ കമാൻഡറായിട്ടാണ് നിയമിച്ചിരിക്കുന്നത്. ഇമ്രാൻ ഖാന്റെ ഉറ്റ സുഹൃത്തായാണ് ഫായിസ് അറിയപ്പെടുന്നത്. നേരിട്ട് കരസേനാ മേധാവിയാക്കാനാകാത്തതിനാലാണ് ആദ്യം സൈന്യത്തിലെ സുപ്രധാന കോറിന്റെ കമാന്റർ ചുമതല കൊടുത്തതെന്നാണ് റിപ്പോർട്ട്. ഇതിനിടെ നിലവിലെ സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വയുടെ ഇഷ്ടക്കാരനല്ല ഹമീദെന്നും പ്രതിപക്ഷം പറയുന്നുണ്ട്.

ഇമ്രാന്റെ രാഷ്‌ട്രീയ എതിരാളികളെ ഒതുക്കുന്ന ചുമതലയാണ് രഹസ്യാന്വേഷണ വിഭാഗം തലവനായിരിക്കേ ഫായിസ് ഹമീദ് ചെയ്തിരുന്നതെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും കുടുംബത്തേയും നേരിടുക എന്നതായിരുന്നു ഹമീദ് ചെയ്തിരുന്നത്. ഇമ്രാൻഖാന്റെ തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യപ്രചാരണ ചുമതലയും ഹമീദിനായിരുന്നു.

കഴിഞ്ഞമാസം പാകിസ്താന് വേണ്ടി അഫ്ഗാനിസ്ഥാനിൽ താലിബാനുമായി ചർച്ച നടത്തിയത് ഫായിസ് ഹമീദായിരുന്നു. 2020ൽ ദോഹയിൽ അഫ്ഗാൻ സമാധാന ചർച്ചകളിലും ഹമീദ് മുഖ്യപഹങ്കാളിത്തം വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. താലിബാൻ നേതൃത്വനിരയിലേക്ക് മുൻ ഐ.എസ് തലവൻ ജലാലുദ്ദീൻ ഹഖ്വാനിയുടെ മകൻ സിറാജൂദ്ദീൻ ഹഖ്വാനിയെ താലിബാന്റെ തലപ്പത്തേക്ക് എത്തിച്ചതിന് ചരട് വലിച്ചത് ഹമീദായിരുന്നു.
പാകിസ്താനിൽ സൈനിക മേധാവി മാറുന്നു, മുൻ ഐ.എസ്.ഐ തലവൻ സൈനിക മേധാവി സ്ഥാനത്തേക്ക് പാകിസ്താനിൽ സൈനിക മേധാവി മാറുന്നു, മുൻ ഐ.എസ്.ഐ തലവൻ സൈനിക മേധാവി സ്ഥാനത്തേക്ക് Reviewed by Santhosh Nair on October 14, 2021 Rating: 5

No comments:

Powered by Blogger.