ആദ്യമായി മനുഷ്യരില്‍ പന്നിയുടെ കിഡ്‌നി വിജയകരമായി മാറ്റിവച്ചു

For the first time in humans, the kidney of a pig was successfully transplanted
വൃക്ക രോഗങ്ങള്‍ക്കുള്ള ചികില്‍സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാവുന്ന പരീക്ഷണവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. മനുഷ്യരില്‍ പന്നിയുടെ കിഡ്‌നി (Pig Kidney) ആദ്യമായി വിജയകരമായി മാറ്റിവച്ചു (Kidney Transplantation). സ്വീകര്‍ത്താവിന്റെ പ്രതിരോധ സംവിധാനം പന്നിയുടെ വൃക്ക തള്ളിക്കളയുന്നതിന്റെ സൂചനകളൊന്നും കാണിച്ചില്ല.

കിഡ്‌നി പ്രവര്‍ത്തന രഹിതമായ ബ്രെയിന്‍ ഡെഡ് ആയ ഒരാളുടെ ശരീരത്തിന് പുറത്ത് രണ്ട് വലിയ രക്തധമനികള്‍ വഴിയാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. രണ്ട് ദിവസം ഇതുപയോഗിച്ച് നിരീക്ഷണം നടത്തി. പന്നിയുടെ കിഡ്‌നി മാലിന്യം അരിച്ചെടുക്കുകയും മൂത്രം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല അന്യവസ്തു എന്ന രീതിയില്‍ വൃക്കയെ തള്ളിക്കളയുന്നതായ ഒരു സൂചനയും ലഭിച്ചില്ല.

ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍വൈയു ലാങോണ്‍ ഹെല്‍ത്തിലാണ് പരീക്ഷണം നടന്നത്. മനുഷ്യ ശരീരം തള്ളിക്കളയുന്നത് ഒഴിവാക്കാന്‍ പന്നിയുടെ വൃക്കയിലെ ചില ജീനുകളില്‍ മാറ്റം വരുത്തിയിരുന്നു. മൃഗത്തില്‍ നിന്ന് മനുഷ്യരിലേക്കുള്ള അവയവ മാറ്റത്തില്‍ സുപ്രധാന ചുവട് വയ്പ്പാണ് ഈ പരീക്ഷണ വിജയമെന്ന് ഗവേഷകര്‍ പറഞ്ഞു.

വൃക്ക ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ ലക്ഷണമായ അസാധാരണ ക്രിയാറ്റിനിന്‍ ലവല്‍ പന്നിയുടെ വൃക്ക പിടിപ്പിച്ചതോടെ സാധാരണ നിലയിലായി.
ആദ്യമായി മനുഷ്യരില്‍ പന്നിയുടെ കിഡ്‌നി വിജയകരമായി മാറ്റിവച്ചു ആദ്യമായി മനുഷ്യരില്‍ പന്നിയുടെ കിഡ്‌നി വിജയകരമായി മാറ്റിവച്ചു Reviewed by Santhosh Nair on October 22, 2021 Rating: 5

No comments:

Powered by Blogger.