ജി.ഐ ടാഗ് ചെയ്ത മധുര വിഭവമായ മിഹിദാന ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു

Mihidana, a GI-tagged dessert, was exported to Bahrain

ജി.ഐ ടാഗ് ചെയ്ത മധുര വിഭവമായ മിഹിദാന ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു.

പശ്ചിമ ബംഗാളിലെ ബർധമാനിൽ നിന്നുള്ള ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ  (ജിഐ) ടാഗ് ചെയ്ത മധുര വിഭവമായ മിഹിദാനയുടെ ആദ്യ ചരക്ക് ബഹ്റൈൻ രാജ്യത്തിലേക്ക് കയറ്റുമതി ചെയ്തു.

ഇന്ത്യയുടെ തദ്ദേശീയവും ഭൂമിശാസ്ത്രപരവുമായ തിരിച്ചറിയൽ (ജിഐ) ടാഗു ചെയ്‌ത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം. കൊൽക്കത്തയിലെ APEDA രജിസ്റ്റർ ചെയ്ത M/S DM എന്റർപ്രൈസസാണ് ഉൽപ്പന്നം കയറ്റുമതി ചെയ്തത്.

2017 ൽ മിഹിദാന മധുരപലഹാരങ്ങൾക്കുള്ള പശ്ചിമ ബംഗാളിലെ ബർദ്ധമാനു ജിഐ ടാഗ് ലഭിച്ചു. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവത്തെയും  ഗുണങ്ങളെയും പ്രശസ്തിയെയും സൂചിപ്പിക്കുന്ന ഒരു ചിഹ്നമാണ് ജി.ഐ.ടാഗ്.

മത്സരപരീക്ഷകൾക്കുള്ള പ്രധാന പോയിന്റുകൾ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി: മമത ബാനർജി
പശ്ചിമ ബംഗാൾ ഗവർണർ: ജഗ്ദീപ് ധൻഖർ
ജി.ഐ. ടാഗ് ലഭിച്ച ആദ്യ ഇന്ത്യൻ ഉൽപ്പന്നം ഏതാണ്? - ഡാർജിലിംഗ് ടീ
ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് നൽകുന്നത് - ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ആക്ട്, 1999 (രജിസ്ട്രേഷനും സംരക്ഷണവും)
ജിഐ ടാഗിന്റെ സമയ പരിധി - 10 വർഷം
ജി.ഐ. ടാഗ് നകുന്നത് - ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രി
ജി.ഐ ടാഗ് ചെയ്ത മധുര വിഭവമായ മിഹിദാന ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു ജി.ഐ ടാഗ് ചെയ്ത മധുര വിഭവമായ മിഹിദാന ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു Reviewed by Santhosh Nair on October 07, 2021 Rating: 5

No comments:

Powered by Blogger.