ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍ പ്രതിക് വിത്തൽ മോഹിതെ

Pratik Vithal Mohite is the shortest body builder in the world
പ്രതിക് വിത്തൽ മോഹിതെ ജനിച്ചപ്പോള്‍, അവന്റെ കൈകളും കാലുകളും വളരെ ചെറുതായിരുന്നു. അതുകണ്ട് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞത്, പ്രതീകിന് ഒരിക്കലും നടക്കാനോ തനിയെ നീങ്ങാനോ പോലും കഴിയില്ല, ജീവിതത്തിലുടനീളം മറ്റൊരാളുടെ സഹായവും പിന്തുണയും ആവശ്യമാണ് എന്നാണ്. എന്നാല്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ പ്രതീക് അതിനെയെല്ലാം മറി കടന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

തുടക്കത്തില്‍, അദ്ദേഹത്തിന് തന്റെ ചെറിയ കൈകള്‍ക്കൊണ്ട് വ്യായാമ ഉപകരണങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ച് തന്റെ ലക്ഷ്യത്തിലെത്തി. തന്റെ അമ്മാവന്‍ ബോഡി ബില്‍ഡിംഗ് ചെയ്യുന്നത് കണ്ടപ്പോഴാണ് അദ്ദേഹവും അത് ആരംഭിച്ചത്. ”ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എന്റെ ധാരാളം സുഹൃത്തുക്കളും ഗ്രാമീണരും എന്നെ വിമര്‍ശിച്ചു. ‘നിനക്കത് നേടാനാകില്ല’ എന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ലോകത്തിന് എന്നെ കാണിച്ചുകൊടുക്കാന്‍, ഞാന്‍ അത് സ്വയം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ബോഡി ബില്‍ഡിംഗില്‍ ഒരു ദിവസം ലോക റെക്കോര്‍ഡ് നേടാന്‍ ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കുകയും പരിശ്രമിപ്പിക്കുകയും ചെയ്തു.” പ്രതീക് പറയുന്നു. 2016 ലാണ് പ്രതീക് ആദ്യമായി ഒരു ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്നു മുതലുള്ള പരിശ്രമത്തിന്റെ ഫലമായി പ്രതീക് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ 40ലധികം ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മറ്റ് ബോഡി ബില്‍ഡര്‍മാര്‍ തന്നെ കണ്ട് ‘ഞെട്ടാറുണ്ടെന്ന്’ അദ്ദേഹം പറയുന്നു. എന്നാല്‍ അതിനെയൊക്കെ മറികടന്ന് അയാള്‍ തന്റെ ലക്ഷ്യത്തിനായി ഉറച്ച് പരിശ്രമിച്ചുക്കൊണ്ടേയിരുന്നു.

ഉയരമില്ലാത്ത തന്നെപ്പോലെ സമാന ബുദ്ധിമുട്ടുകള്‍ നേരിടുന്ന മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പ്രതീകിന്റെ ഒരു ദിവസം ആരംഭിക്കുന്നത് 30 മിനിറ്റ് ഓട്ടത്തോടെയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം, പ്രതീക് രണ്ട് മണിക്കൂറോളം ജിമ്മില്‍ പരിശീലം നടത്താറുണ്ട്. വൈകുന്നേരത്തെ മറ്റൊരു 30 മിനിറ്റ് ഓട്ടത്തോടെ തന്റെ ഒരു ദിവസം പ്രതീക് അവസാനിപ്പിക്കുന്നു. പരിശീലനത്തിനിടെ അദ്ദേഹം ഇന്‍സ്റ്റാഗ്രാം ആരാധകര്‍ക്കായി ചിത്രങ്ങള്‍ എടുക്കുകയും തന്റെ പരിശീലന പുരോഗതിയെക്കുറിച്ച് ഫോളോവേഴ്സിനെ അറിയിക്കുകയും ചെയ്യാറുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍ പ്രതിക് വിത്തൽ മോഹിതെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍ പ്രതിക് വിത്തൽ മോഹിതെ Reviewed by Santhosh Nair on October 14, 2021 Rating: 5

No comments:

Powered by Blogger.